ജാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍; ജെഎംഎം-കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ജാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍; ജെഎംഎം-കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

റാഞ്ചി: മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യതയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഭരണകക്ഷി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലേക്കാണ് എംഎല്‍എമാരെ മാറ്റിയത്. ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കുമെന്ന ഭയം ഭരണസഖ്യത്തിനുണ്ട്.

ഹേമന്ദ് സോറന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനന പാട്ടം തനിക്കു തന്നെ അനുവദിച്ചെന്ന ആരോപണത്തിലാണ് അയോഗ്യത നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. ബിജെപി ദേശീയ ഉപാധ്യക്ഷനും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ഈ ആരോപണം ഉന്നയിച്ചത്. ഇതോടെയാണ് സംസ്ഥാനത്ത് അനിശ്ചിതത്വം ഉടലെടുത്തത്.

ചൊവ്വാഴ്ച ഉച്ചയോട് കൂടിയാണ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്. വിമാനത്താവളത്തില്‍ ഇവര്‍ക്കു വേണ്ടി ചാര്‍ട്ട് ചെയ്ത വിമാനം തയ്യാറായിരുന്നു. എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ 81 അംഗ സഭയില്‍ 41 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജെഎംഎം (30), കോണ്‍ഗ്രസ് (18), ആര്‍ജെഡി (1), എന്‍സിപി (1) ഉള്‍പ്പെടെ 50 അംഗങ്ങളുടെ പിന്തുണ സോറന്‍ സര്‍ക്കാരിനുണ്ട്. ബിജെപിക്ക് 28 അംഗങ്ങളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.