തൃശൂര്‍: വിവാഹ നിശ്ചയം കഴിഞ്ഞ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശുത്ര വരന്‍ അറസ്റ്റില്‍. തൃക്കളിയൂര്‍ സ്വദേശിനി മന്യയുടെ (22) ആത്മഹത്യയില്‍ അശ്വിന്‍ (26) ആണ് കസ്റ്റഡിയിലായത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു മന്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മന്യയും അശ്വിനും തമ്മില്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറില്‍ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിന്‍ മന്യയുമായി ഫോണില്‍ സംസാരിച്ച് തെറ്റി പിരിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
വിവാഹത്തില്‍ നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പൊലീസിന് ലഭിച്ചു.
പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിശ്രുത വരന്‍ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.