നടവയൽ: കത്തോലിക്കാ കോൺഗ്രസ് നടവയൽ ഫൊറോന സമ്മേളനം നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. നടവയൽ മേഖലയിലെ 13 ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമുദായ സംഘടനാപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് മേഖല ഡയറക്ടർ റവ. ഫാ. ജോസ് മെച്ചേരിൽ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് "മാറുന്ന കാലഘട്ടത്തിൽ കത്തോലിക്കാ കോൺഗ്രസ് സമുദായ സംഘടനയുടെ ആവശ്യകത" എന്ന വിഷയത്തിൽ സെമിനാർ നടന്നു. സെമിനാറിന് ബത്തേരി മേഖല കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻ്റ് ജോൺസൺ തോഴുത്തുങ്കൽ നേതൃത്വം നൽകി. തുടർന്ന് മേഖല സമിതിയുടെ ജനാതിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡൻ്റ് ആയി ജയിംസ് തൈപ്പറമ്പിൽ പനമരം, സെക്രട്ടറി ആയി സജി ഇരട്ടമുണ്ടക്കൽ നടവയൽ, ട്രഷറർ ജോസ് മടത്തിക്കുന്നേൽ കല്ലുവയൽ എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ മേഖല സമിതിക്ക് വേണ്ടി 17 അംഗ ഭരണ സമിതിയും തിരഞ്ഞെടുക്കപ്പെട്ടു. യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ട്കാവുങ്കൽ, ഫാ. മാത്യു മാടപ്പള്ളിക്കുന്നേൽ, സൈമൺ ആനപ്പാറ, രൂപതാ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ബെന്നി അരിഞ്ചർമല, സാബു കല്ലുവയൽ, ജയിംസ് നടവയൽ എന്നിവർ സംസാരിച്ചു. ബഫർസോൺ വിഷയത്തിലെ അവ്യക്തത സർക്കാർ അടിയന്തരമായി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സെപ്റ്റംബർ മൂന്നിന് സുപ്രിം കോടതിയുടെ എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കുന്ന റിപ്പോർട്ട് ജനങ്ങളുടെ സ്വത്തിനും, ജീവനും സംരക്ഷണം നൽകുന്നതാകണം എന്ന് ആവശ്യപ്പെട്ടു. കൂടാതെ വിഴിഞ്ഞം മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ ചെയ്തു കൊടുക്കേണ്ട പുനരധിവാസ പദ്ധതി ഉടൻ നടത്തിക്കൊടുത്ത് അവരുടെ ന്യായമായ ആവശ്യങ്ങൾ മുൻനിർത്തി ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളണം എന്നും യോഗം വ്യക്തമാക്കി. വിഴിഞ്ഞം സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞായറാഴ്ച കരിദിനമായി ആചരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.