വിഴിഞ്ഞം: മൽസ്യത്തൊഴിലാളി സമരത്തിന് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതാസമിതിയുടെ ഐക്യദാർഢ്യം

വിഴിഞ്ഞം: മൽസ്യത്തൊഴിലാളി സമരത്തിന് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതാസമിതിയുടെ ഐക്യദാർഢ്യം

മാനന്തവാടി: കടലിന്റെ മക്കളുടെ സമരത്തിന് പിന്തുണയുമായി കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതാസമിതി സമര രംഗത്തേക്ക്....
ദിവസങ്ങളായി തിരുവനന്തപുരം വിഴിഞ്ഞത്ത് സമരം നടത്തുന്ന കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളുടെ സമരം കണ്ടില്ലെന്ന് നടിക്കുകയും അവരെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് കത്തോലിക്കാകോൺഗ്രസ് മാനന്തവാടി രൂപതാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി രൂപതയിലെ രൂപതാപ്രതിനിധി സമ്മേളനം വിഷയാവതരണം നടത്തി പ്രതിക്ഷേധിച്ചു . കേരള സംസ്ഥാനത്തെ പ്രളയബാധിത സമയത്ത് കയ്യും മെയ്യും മറന്ന് ഈ നാടിൻ്റെ കാവലാളുകൾ ആയ മൽസ്യത്തൊഴിലാളികളെ അവഗണിച്ച കേരള സർക്കാരിൻ്റെ നിരുത്തരവാദിത്വപരമായ നടപടി പ്രധിഷേധാർഹമാണ്. മാനന്തവാടി രൂപതയിലെ കത്തോലിക്കാ കോൺഗ്രസ് യൂണിറ്റുകളിൽ ഓഗസ്റ്റ് 28 ഞായറാഴ്ച കരിങ്കൊടി ഉയർത്തി പ്രതിക്ഷേധം രേഖപ്പെടുത്താനും സമര സ്ഥലം സന്ദർശിച്ചു ഐക്യദാർഢ്യം രേഖപ്പെടുത്താനും രൂപതാസമിതി യോഗം തീരുമാനിച്ചു. സമരത്തിലായിരിക്കുന്ന മൽസ്യത്തൊഴിലാളികൾക്ക് വേണ്ട ഉചിതമായ തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ കൂടുതൽ സമര പരിപാടികൾ ആസൂത്രണം ചെയ്ത് കത്തോലിക്കാ കോൺഗ്രസ്സ് മാനന്തവാടി രൂപത സമിതി മുന്നോട്ട് പോകും എന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ്സ് മാനന്തവാടി രൂപതാസമിതി പ്രസിഡൻ്റ് ശ്രീ കെ പി സാജു അധ്യക്ഷത വഹിച്ചു. രൂപതാസമിതി പ്രതിനിധികളെ അഭിസംബോധന ചെയ്ത് രൂപതാഡയറക്ടർ ഫാ. ജോബി മുക്കാട്ട്കാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശ്രീ. സെബാസ്റ്റ്യൻ പുരക്കൽ, ശ്രീ. ജോൺസൺ തൊഴുത്തുങ്കൽ, ശ്രീ. തോമസ് പാഴുക്കാല, ജില്ലാ പഞ്ചായത്ത് അംഗവും കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതി വനിതാ വിംഗ് കൺവീനറുമായ ശ്രീമതി. ബീന, ശ്രീ. റെനിൽ കഴുതാടിയിൽ, ശ്രീ. ജോയി പുളിക്കൽ എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.