തീരദേശ മത്സ്യതൊഴിലാളി സമരത്തിന് പൂർണ്ണ പിന്തുണ - എ കെ സി സി

തീരദേശ മത്സ്യതൊഴിലാളി സമരത്തിന് പൂർണ്ണ പിന്തുണ - എ കെ സി സി

ബത്തേരി: തീരദേശ മത്സ്യതൊഴിലാളികളെ പെരുവഴിയിലാക്കുന്ന ഭരണകൂട നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ.കെ.സി.സി ബത്തേരി ഫെറോന കമ്മറ്റി കുറ്റപ്പടുത്തി. സമാധാനപൂർണ്ണമായി സഹനസമരം നടത്തുന്ന മത്സ്യതൊഴിലാളികളെ ഭീകരരും വർഗ്ഗീയ വാദികളും നുഴഞ്ഞ് കയറ്റക്കാരുമായി ചിത്രീകരിക്കുന്ന ബഹു. മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും പ്രസ്താവന ഏറെ പ്രതിഷേധാർഹമാണ്.
കോർപ്പറേറ്റുകൾക്ക് കടൽതീരത്തേയും തൊഴിലാളികളെയും പണയപ്പെടുത്തുന്ന ഭരണ വർഗ്ഗം തൊഴിലാളി വർഗ്ഗത്തിൻ്റെ പക്ഷത്താണോ മുതലാളി വർഗ്ഗത്തിൻ്റെ കൂടെയാണോ എന്ന് വെളിപ്പെടുത്തണം.
കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറ വെച്ച് വികസനത്തിൻ്റെ പേരിൽ കോടികൾ അടിച്ച് മാറ്റുന്നവരെ ജനം തിരിച്ചറിഞ്ഞതിൻ്റെ അടയാളമാണ് തീരദേശത്തും മലയോരത്തും നടക്കുന്ന ബഹുജന പ്രക്ഷോഭങ്ങൾ
അതിജീവനത്തിനായി ജീവൻമരണ പോരാട്ടം നടത്തുന്ന തീരദേശവാസികൾക്ക് എ.കെ.സി.സി.ബത്തേരി ഫെറോന കമ്മറ്റി എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു.തല ചായ്ക്കാൻ ഇടവും ദാരിദ്ര്യമകറ്റാൻ തൊഴിലും വേണമെന്ന ന്യായമായ ആവശ്യത്തിന് വേണ്ടിയുള്ള സമരത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മത സാമുദായിക തൊഴിലാളി സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെറോന പ്രസിഡണ്ട് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.പ്രതീഷ് കിഴക്കൻ, പുതുപ്പള്ളി സെക്രട്ടറി ചാൾസ് വടാശ്ശേരിൽ,
ഡേവി മാങ്കുഴ, മോളി മാമൂട്ടിൽ, ജോഷി കാരക്കുന്നേൽ, ജേക്കബ് ബത്തേരി ,ജോയി പുളിമൂട്ടിൽ, തോമസ് പട്ടമന, ഷിബു ചക്കാലക്കൽ, രാജു മണക്കുന്നേൽ, നാഷ് ഇടയിളത്ത് മഠത്തിൽ, ചെറിയാൻ ആലുങ്കൽ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.