കൊച്ചി മെട്രോ: പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ: പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് ആറിനാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുക്കും.

വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന്‍ എന്നിവയാണ് പുതിയ സ്റ്റേഷനുകള്‍. ജൂണിലാണ് പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ മെട്രോ പാതയില്‍ സര്‍വീസ് തുടങ്ങാന്‍ സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതി ലഭിച്ചത്. കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ച് അഞ്ചാം വര്‍ഷത്തിലാണ് പുതിയ റൂട്ടിന് അനുമതിയായത്. 1.8 കിലോമീറ്ററാണ് പുതിയ പാതയുടെ ദൈര്‍ഘ്യം.

മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേക്കോട്ടയിലേത്. പുതിയ റൂട്ടോടെ കൊച്ചി മെട്രോയുടെ ആകെ സ്റ്റേഷനുകള്‍ 24 ആകും. എസ്എന്‍ ജംഗ്ഷന്‍ വരെ പാത നീളുന്നത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നിന്നുള്ളവര്‍ കൂടി മെട്രോയെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഡിസംബറിനകം പ്രതിദിന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. 453 കോടിയാണ് പുതിയ പാതയുടെ ചെലവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.