ഫിറോസാബാദ്: അമ്മയ്‌ക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടിയെടുത്ത ബിജെപി നേതാവ് അറസ്റ്റില്‍. വനിതാ നേതാവായ വിനീത അഗര്‍വാളാണ് പിടിയിലായത്. ഇവര്‍ ഫിറോസാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ്. വിനീതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി വ്യക്തമാക്കി.
ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ആയിരുന്നു തട്ടിയെടുത്തത്. ഈ കുട്ടിയെ നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഒരു പെണ്‍കുട്ടിയുള്ള ഇവര്‍ക്ക് ആണ്‍കുട്ടിയെ വേണമെന്ന ആഗ്രഹത്തെ തുടര്‍ന്നായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍ നിന്ന് കുട്ടിയെ വാങ്ങിയത്. വിനീതയും ഭര്‍ത്താവ് മുരാരി അഗര്‍വാളും 1.8 ലക്ഷം രൂപയായിരുന്നു കുഞ്ഞിന് പ്രതിഫലമായി നല്‍കിയത്.
ഈ മാസം 24 നാണ് മധുര ജംഗ്ഷന്‍ റെയില്‍വേ പ്ലാറ്റ് ഫോമില്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിനീതയുള്‍പ്പടെ എട്ടു പേരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.