ചിക്കാഗോ കത്തീഡ്രല്‍ ദേവാലയത്തില്‍ എട്ട് നോമ്പ് ആചരണം

ചിക്കാഗോ കത്തീഡ്രല്‍ ദേവാലയത്തില്‍ എട്ട് നോമ്പ് ആചരണം

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ സഭ കത്തീഡ്രല്‍ ദേവാലയത്തില്‍ എട്ട് നോമ്പ ആചരണം വ്യാഴാഴ്ച ആരംഭിക്കും. വൈകുന്നേരം 6.30ന് ഗ്രോട്ടോയില്‍ ജപമാല പ്രാര്‍ത്ഥനയോടെയാണ് നോമ്പാചരണത്തിന് തുടക്കം കുറിക്കുന്നത്. ശനി, ഞായര്‍ ഒഴികെയുള്ള മറ്റ് ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാനയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ടിന് ജപമാലയെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനാഘോഷത്തോടെ സെപ്റ്റംബര്‍ എട്ടാം തീയതി വൈകുന്നേരം ഏഴ് മണിക്ക് വിശുദ്ധ കുര്‍ബാനയോടെ നോമ്പ് ആചരണം സമാപിക്കും. കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, നേര്‍ച്ച, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടാകും. കത്തീഡ്രല്‍ വനിതാ ഫോറം അംഗങ്ങളാണ് എട്ടുനോമ്പ് ആചരണത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.

എട്ടുനോമ്പ് വേളയില്‍ ഒരുമിച്ചുള്ള നമ്മുടെ പ്രാര്‍ത്ഥന പരിശുദ്ധ മാതാവ് കേള്‍ക്കുമെന്നും ദൈവത്തിന്റെ കരുണ നമ്മെ എല്ലാവരെയും സംരക്ഷിക്കുമെന്നും വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, അസി. വികാരി ഫാ. ജോബി ജോസഫ് എന്നിവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26