ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് പോസ്റ്റുകൾ നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള 2.7 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ചു.
ജൂലൈ മാസത്തെ കണക്കാണിത്. ഫേസ്ബുക്കിൽ നിന്ന് 2.5 കോടിയിലധികം പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ നിന്ന് 20 ലക്ഷത്തിലധികം പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്.
ഐടി ചട്ടങ്ങൾ 2021 പ്രകാരമുള്ള മെറ്റയുടെ പ്രതിമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ അടങ്ങിയിരിക്കുന്നത് ഫേസ്ബുക്കിൽ നിന്ന് 1.73 കോടി സ്പാമുകൾ കമ്പനി നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ദേശവിരുദ്ധമായ സന്ദേശങ്ങൾ നൽകുന്ന പോസ്റ്റുകളാണ് നീക്കം ചെയ്തതിൽ ഏറെയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.