ബൂട്ടിയ പച്ച തൊട്ടില്ല; കല്യാണ്‍ ചൗബേ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്

ബൂട്ടിയ പച്ച തൊട്ടില്ല; കല്യാണ്‍ ചൗബേ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ താരം കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. എതിരാളി മുന്‍ ഇന്ത്യന്‍ താരം ബൈചൂങ് ബൂട്ടിയയ്ക്ക് ഒരോട്ട് മാത്രമാണ് ലഭിച്ചത്.

എ.ഐ.എഫ്.എഫ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു കായിക താരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാനിന്റെയും ഗോള്‍ കീപ്പറായിരുന്നു കല്യാണ്‍ ചൗബേ. സീനിയര്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരവും കളിച്ചിട്ടില്ല.

ഒന്നിനെതിരെ 33 വോട്ടിനാണ് ചൗബേയുടെ വിജയം. ജനറല്‍ സെക്രട്ടറി, ട്രഷര്‍ സ്ഥാനങ്ങളിലേക്കടക്കം ബി.ജെ.പിയുടെ പിന്തുണയോടെ മത്സരിച്ച ഔദ്യോഗിക പാനല്‍ വിജയിച്ചു. സംസ്ഥാന അസോസിയേഷനുകളുടെ 34 പ്രതിനിധികളാണ് ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. അനില്‍കുമാര്‍ ഉള്‍പ്പടെ 14 പേര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍താരങ്ങളുടെ പ്രതിനിധിയായി ഇതിഹാസ താരം ഐ.എം വിജയനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവ് കൂടിയാണ് എ.ഐ.എഫ്.എഫ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കല്യാണ്‍ ചൗബേ. ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.