രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റു: മൂന്ന് കുത്തിവയ്‌പ്പെടുത്തു; എന്നിട്ടും പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റു: മൂന്ന് കുത്തിവയ്‌പ്പെടുത്തു; എന്നിട്ടും പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന 12 വയസുകാരി ഗുരുതരാവസ്ഥയില്‍. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവ് നായ കുട്ടിയെ കടിച്ചത്. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പ്രതിരോധ വാക്‌സിനും നല്‍കി.

വെള്ളിയാഴ്ച വൈകീട്ടോടെ അവശനിലയിലായ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയെ ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം 14-ാം തിയതിയാണ് അഭിരാമിയെ നായ കടിച്ചത്. കടിയേറ്റ അഭിരാമിയെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം ജനറല്‍ ആശുപത്രിയിലെത്തിച്ചു.

പേ വിഷബാധയ്ക്കുള്ള ആദ്യ കുത്തിവെപ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നാണ് എടുത്തത്. പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ടും മൂന്നും കുത്തിവെപ്പുകള്‍ എടുത്തു. ഈ മാസം പത്തിനാണ് നാലാമത്തെ കുത്തുവെപ്പ് എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് മുമ്പേ കുട്ടിയുടെ ആരോഗ്യ നില വഷളാകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.