മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും തമിഴകത്തിന്റെ സ്വന്തം തല അജിത്തും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത ഏറെ കൈയടികളോടെ ആണ് സിനിമാസ്വാദകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഇരുവരും ചേർന്ന് നടത്തിയ ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലായത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാളാണ് അജിത്ത്. അജിത്തിന്റെ ബൈക്കിനോടുള്ള പ്രണയം എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്രാവശ്യത്തെ ഓൾ ഇന്ത്യ പര്യടനത്തിനിടയിലാണ് നടി മഞ്ജു വാര്യരെയും കൂടെ കൂട്ടിയത്. സോളോ ട്രിപ്പുകളും മറ്റും നിരവധി നടത്തിയിട്ടുള്ള താരം ഇത് ആദ്യമായാണ് കൂടെ അഭിനയിക്കുന്ന നായികയോടൊപ്പം ഒരു ബൈക്ക് യാത്ര നടത്തുന്നത്.
സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുമുണ്ട്.
അജിത്തും മഞ്ജു വാര്യരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാഗമായാണ് താരങ്ങൾ ലഡാക്കിൽ എത്തിയതെന്നാണ് വിവരം.
'ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി. ഒരു തീക്ഷ്ണ യാത്രിക ആയതിനാൽ ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.'
'ആദ്യമായിട്ടാണ് ഇരുചക്ര വാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി.'
'ഒത്തിരി സ്നേഹം' എന്നാണ് മഞ്ജു വാര്യർ അജിത്തിനും സംഘത്തിനും ഒപ്പം റൈഡ് നടത്തിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. വലിമൈയുടെ വിജയത്തിന് ശേഷം എച്ച്.വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് എ കെ 61.
ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.