തീരത്ത് നിന്നും പൂർണമായും പറിച്ചെറിയാം എന്ന വ്യാമോഹം വേണ്ട: ഡോ. തോമസ് ജെ. നെറ്റോ

തീരത്ത് നിന്നും പൂർണമായും പറിച്ചെറിയാം എന്ന വ്യാമോഹം വേണ്ട: ഡോ. തോമസ് ജെ. നെറ്റോ

തിരുവനന്തപുരം: ഗത്യന്തരമില്ലാതെ ആരംഭിച്ചതാണ് വിഴിഞ്ഞം സമരമെന്നും ഭാവി തലമുറയ്ക്ക് വേണ്ടിയിത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഇവിടം ചരിത്രാവശിഷ്ടമാകുമെന്നും തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.

ഓഫീസ് മുറികളിലിരുന്നെടുക്കുന്ന പുലിമുട്ട് നിർമ്മാണ തീരുമാനം തമാശ പോലെയാണനുഭവപ്പെടുന്നത്. പ്രശ്നപരിഹാരത്തിനായി നേതാക്കൾ തീരത്തിറങ്ങി നടക്കണം.

സൂസപാക്യം പിതാവിനൊപ്പം നിന്ന് വർഷങ്ങളായി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുൻപിലുണർത്തിച്ചതിന്റെ ഒരു നീണ്ട കാലത്തെ ചരിത്രത്തിന് ഞാനും സാക്ഷിയാണ്. ഇനിയും നമ്മെ തീരത്ത് നിന്നും പൂർണമായും പറിച്ചെറിയാം എന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആരും ഞങ്ങളെ ഈ തീരപ്രദേശത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാ ദിവസവും മത്സ്യത്തൊഴിലാളികൾ പരാതി പറയാനെത്തുന്നത് ഞങ്ങൾ വൈദീകരുടെ മേടയിലാണെന്നത് മറക്കേണ്ട.
പരിഹാരം നൽകാൻ കഴിവുള്ളവർക്കു മുൻപിൽ ചർച്ചചെയ്യാൻ തയ്യാറാണെന്നും കാര്യത്തിന്റെ ഗൗരവം മുഖ്യമന്ത്രി മനസിലാക്കിയെന്നു കരുതുന്നുവെന്നും ഡോ. തോമസ് നെറ്റൊ പറഞ്ഞു.

തീരദേശവാസികളുടെ വാക്കു കേൾക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ഇത് തീരദേശത്തിനാപത്താണെന്ന് ജനങ്ങളും അതിരൂപതാധികാരികളും വ്യക്തമാക്കിയതാണ്. അന്ന് ഈ സമൂഹം വികസനത്തിനെതിരെന്ന മട്ടിൽ സംഘടിതമായ അക്രമണം ഉണ്ടായി. ഇത് അന്നത്തെ പത്രവാർത്തകൾ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.