ന്യൂഡൽഹി: പ്രസവത്തോടെ കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 60 ദിവസമാണ് പ്രസവാവധിയായി നല്‍കുക. കുഞ്ഞിന്റെ മരണം അമ്മയുടെ മാനസിക അവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതിനാലാണ് തീരുമാനം.
പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. കുഞ്ഞ് ജനന സമയത്ത് തന്നെ മരണപ്പെടുകയോ 28 ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് അമ്മയ്ക്ക് 60 ദിവസം അവധി ലഭിക്കുക.
കുഞ്ഞ് മരണപ്പെടുന്ന തീയതി മുതലാണ് 60 ദിവസത്തെ അവധി ബാധകമാകുന്നത്. രണ്ടില്‍ താഴെ കുട്ടികളുള്ള കേന്ദ്രസര്‍ക്കാര്‍ വനിതാ ജീവനക്കാർക്കും അംഗീകൃത ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്കും മാത്രമേ
പ്രത്യേക പ്രസവാവധിയുടെ ആനുകൂല്യം അനുവദിക്കു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.