'അനന്തപുരിയെ വിറപ്പിക്കാന്‍' സൂപ്പര്‍ സ്റ്റാര്‍ പുലികള്‍ തിങ്കളാഴ്ച ഇറങ്ങും

'അനന്തപുരിയെ വിറപ്പിക്കാന്‍' സൂപ്പര്‍ സ്റ്റാര്‍ പുലികള്‍ തിങ്കളാഴ്ച ഇറങ്ങും

തിരുവനന്തപുരം: ഓണാഘോഷത്തോടു അനുബന്ധിച്ച് പുലിമുഖ കുംഭകളിളക്കി പുലികൾ തിങ്കളാഴ്ച സംസ്ഥാന നഗരിയിൽ ഇറങ്ങും. ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് തിങ്കളാഴ്ച നടക്കുന്ന വിളംബര ഘോഷ യാത്രയുടെ ഭാഗമായാണ് പുലികൾ ഇറങ്ങുന്നത്.

പതിവിൽ നിന്ന് വ്യത്യസ്തമായി തൃശൂരില്‍ നിന്നുള്ള ‘സൂപ്പര്‍ സ്റ്റാര്‍ പുലികളാണ് ഈ വർഷം അനന്തപുരിയെ വിറപ്പിക്കാൻ എത്തുന്നത്. രാവിലെ പത്തിന് കനകക്കുന്നില്‍ നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ദൃശ്യാനുഭവം പകരും.

തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓണനാളില്‍ പതിവായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച നഗരത്തിൽ ഇറങ്ങുക. പുലികളിയുടെ നാട്ടിൽ നിന്നുള്ള പുലികള്‍ കാഴ്ചവക്കുന്ന പ്രകടനം തലസ്ഥാന നിവാസികള്‍ക്ക് പുതിയ അനുഭവമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.