തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധ സമരം തുടങ്ങിയിട്ട് ഇന്ന് 23ാം ദിനം. കരുംകുളം, കൊച്ചുതുറ, പള്ളം, ലൂര്‍ദ് പുരം, അടിമലത്തുറ, കൊച്ചുപള്ളി, നമ്പ്യാതി തുടങ്ങിയ ഇടവകയില്‍ നിന്നുള്ള തീരദേശവാസികളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. റിലേ ഉപവാസ സമരവും തുടരും.
സര്‍ക്കാരുമായുള്ള നാലാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത. സമരം കൂടുതല്‍ തീരദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് തീരദേശ സംഘടനകളുടെ യോഗം ലത്തീന്‍ അതിരൂപത വിളിച്ചിട്ടുണ്ട്.
വൈകിട്ട് അഞ്ചിന് സമരവേദിയിലാണ് യോഗം. കൂടുതല്‍ സമര രീതികള്‍ ആലോചിക്കുന്നത്തിനായി ഇന്നലെ അതിരൂപതയിലെ വൈദികര്‍ യോഗം ചേര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.