കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി-ലിറ്റ് നല്‍കണം: പ്രമേയവുമായി കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്

 കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി-ലിറ്റ് നല്‍കണം: പ്രമേയവുമായി കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡി. ലിറ്റ് നല്‍കുന്നതില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ തര്‍ക്കം. ഇടതുപക്ഷ അനുകൂലിയായ സിന്‍ഡിക്കേറ്റ് അംഗം അബ്ദുറഹീം ആണ് വൈസ് ചാന്‍സലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്.

എന്നാല്‍ ഇടത് അംഗങ്ങള്‍ തന്നെ എതിര്‍പ്പുമായി മുന്നോട്ട് വരികയായിരുന്നു. പ്രമേയം പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും വി.സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡി. ലിറ്റ് നല്‍കേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

ഡോ. വിജയരാഘവന്‍, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.