കൊച്ചി: മലയാളിക്ക് ഇന്ന് തിരുവോണം. മഹാമാരിയുടെ കെട്ടില്‍പെട്ട് നിറം മങ്ങിയ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
ഉത്രാടനാളില്‍ അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ ഇന്ന് തിരുവോണത്തിനൊരുങ്ങി. അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലയെ മലയാളി വരവേല്‍ക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസുകൊണ്ട് ഒന്നായി മലയാളികള്‍ ഓണമാഘോഷിക്കും.
സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് സമത്വ സുന്ദര ലോകമെന്ന ചിരകാല സ്വപ്നത്തെ കേരളം ആഘോഷമാക്കുകയാണ്.
ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും സീന്യൂസിന്റെ ഓണാശംസകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.