ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. 73 വയസുകാരനായ ചാള്‍സ് കിങ് ചാള്‍സ് III
എന്നാണ് ഇനി അറിയപ്പെടുക.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നതിന്റെ നേട്ടം സ്വന്തമാക്കിയാണ് 96കാരിയായ എലിസബത്ത് വിട പറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെ മക്കളായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍ ബാല്‍മൊറാലിലേക്ക് എത്തിയിരുന്നു. ചാള്‍സിന്റെ മക്കളായ വില്യവും ഹാരിയും എത്തിച്ചേര്‍ന്നിരുന്നു.
ചാള്‍സ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ രാജപത്നിയാകും. ചാള്‍സ് രാജാവാകുന്നതോടെ കാമിലക്ക് രാജപത്നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.