അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച് കത്തിയമര്‍ന്നു; യുവാവ് മരിച്ചു

അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച് കത്തിയമര്‍ന്നു; യുവാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു ആണ് മരിച്ചത്. സൈനിക സ്കൂളിന് സമീപമാണ് സംഭവം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

അമിതവേഗത്തിൽ എത്തിയ ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിപ്പോയതായി പോലീസ് വ്യക്തമാക്കി. വിഷ്ണു സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. കാറിലുള്ളവർക്ക് പരിക്കില്ല. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.