മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക സേന പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക സേന പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേന പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന. ഫോര്‍ട്ടുകൊച്ചിയിലെ ഐഎഎസ് ദ്രോണാചാര്യയിലാണ് ബാലിസ്റ്റിക് വിദഗ്ധന്റെ സഹായത്തോടെ പരിശോധന നടക്കുന്നത്.

വെടിവച്ചത് നാവികസേനയാണോ എന്ന് ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സ്ഥലം ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായാണ്. നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. അഞ്ച് തോക്കുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. സംഭവ സമയത്ത് നേവി ഓഫീസര്‍മാരുടെ വെടിവെപ്പ് പരിശീലനം നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോക്കുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളിക്കാണ് കഴിഞ്ഞ ദിവസം കടലില്‍വെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. സെബാസ്റ്റ്യന്റെ കാതില്‍ അഞ്ച് സ്റ്റിച്ചുണ്ട്.

നാവികസേനയാണ് വെടിവെച്ചതെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നാവിക സേന ഇക്കാര്യം നിഷേധിച്ചതോടെ തീരദേശ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് വെടിവെയ്പ്പ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.