അമേരിക്ക കളഞ്ഞിട്ടു പോയ ഹെലികോപ്ടര്‍ പറത്തുന്നതിനിടയില്‍ തകര്‍ന്നു വീണു; മൂന്ന് താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

അമേരിക്ക കളഞ്ഞിട്ടു പോയ ഹെലികോപ്ടര്‍ പറത്തുന്നതിനിടയില്‍ തകര്‍ന്നു വീണു; മൂന്ന് താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂൾ : അമേരിക്കൻ സൈന്യം ഉപേക്ഷിച്ചു പോയ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തുന്നതിനിടെ തകർന്നു വീണു. മൂന്ന് താലിബാൻ സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് സംഭവം. 

നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയുടെ ഉള്ളിൽ വച്ചായിരുന്നു അപകടമെന്നും സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നും അഫ്ഗാനിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

ഒരു വർഷം മുമ്പ് അഫ്ഗാനിൽ അധികാരം സ്വന്തമാക്കിയ താലിബാൻ സൈന്യം അമേരിക്കൻ സേന രാജ്യത്ത് ഉപേക്ഷിച്ച് പോയ ആയുധങ്ങളും ഉപകരണങ്ങളും മറ്റും സ്വന്തമാക്കിയിരുന്നു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.