കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക 20-ാം തിയതി മുതല്‍ പരിശോധിക്കാമെന്ന് മിസ്ത്രി; വിവാദം അവസാനിച്ചതായി തരൂര്‍

 കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക 20-ാം തിയതി മുതല്‍ പരിശോധിക്കാമെന്ന് മിസ്ത്രി; വിവാദം അവസാനിച്ചതായി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് വോട്ടര്‍ പട്ടിക പരിശോധനയ്ക്ക് ലഭ്യമാക്കുമെന്ന് മധുസൂദനന്‍ മിസ്ത്രി. വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എം.പിമാരുടെ കത്തിനാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി മറുപടി നല്‍കിയത്. ഇതോടെ വോട്ടര്‍ പട്ടിക വിവാദം അവസാനിപ്പിക്കുന്നതായി ശശി തരൂര്‍ പ്രതികരിച്ചു.

വോട്ടര്‍ പട്ടിക 20-ാം തീയതി മുതല്‍ എഐസിസിയിലെ തന്റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി കത്ത് നല്‍കിയ എം.പിമാരെ അറിയിച്ചു. ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.

അതേസമയം വോട്ടര്‍ പട്ടിക ഇപ്പോള്‍ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവര്‍ത്തിച്ചു. മത്സരിക്കുന്നവര്‍ക്ക് പിന്നീട് പട്ടിക പൂര്‍ണമായും നല്‍കുമെന്നും എഐസിസി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.