മേഘാലയയിലെ ജയിൽ ചാടിയ പ്രതികളെ നാട്ടുകാർ തല്ലിക്കൊന്നു

മേഘാലയയിലെ ജയിൽ ചാടിയ പ്രതികളെ നാട്ടുകാർ തല്ലിക്കൊന്നു

മേഘാലയ: ജയിൽ ചാടിയ പ്രതികളെ നാട്ടുകാർ തല്ലിക്കൊന്നു.
കൊലക്കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതികളാണിവർ. കഴിഞ്ഞ ദിവസമാണ് മേഘാലയയിലെ ജൊവായി ജയിലില്‍ നിന്നും ആറു പ്രതികൾ തടവു ചാടിയത്.

രക്ഷപ്പെട്ട പ്രതികൾ വെസ്റ്റ് ജയിന്‍തിയ ജില്ലയിലെ വനപ്രദേശമായ ഷാങ്പുങ് ഗ്രാമത്തിലെ കാട്ടിനുള്ളിൽ ഒളിച്ചു കഴിയുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാർ ഇരുമ്പുവടികളും മറ്റുമായി പ്രതികളെ നേരിടുകയായിരുന്നു.

ഈ ആറ് തടവുകാരില്‍ രണ്ടു പേര്‍ മാത്രമേ ഇപ്പോള്‍ ജീവനോടെ അവശേഷിക്കുന്നുള്ളൂ എന്നാണ് മേഘാലയ ഡിജിപി എല്‍പി ബിഷ്‌നോയി മാധ്യമങ്ങളോട് പറഞ്ഞത്. ആ രണ്ടുപേര്‍ തന്നെ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ല എന്നാണ് ലോക്കല്‍ പോലീസും പറയുന്നത്.

കൊല്ലപ്പെട്ട അഞ്ച് തടവുകാരുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായി പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കാട്ടിനുള്ളിൽ കഴിഞ്ഞിരുന്ന ഒരാൾ അടുത്തുള്ള ഒരു ചായക്കടയില്‍ പോയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ചായക്കടയില്‍ നിന്നും ഇയാളെ ഒരു നാട്ടുകാരന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ ഒരു സംഘം നാട്ടുകാര്‍ കാട്ടിലേക്ക് രഹസ്യമായി തിരിക്കുകയായിരുന്നു. ഇരുമ്പു വടികളും മറ്റുമായി ചെന്ന ആള്‍ക്കൂട്ടം തടവുകാരെ തല്ലിക്കൊല്ലുകയായിരുന്നു. ഇരട്ടക്കൊല കേസില്‍ തടവില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയായ രമേശ് ഥാക്കര്‍ എങ്ങനെയോ ഇതിനിടയില്‍ രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

ഇവരെ ജയില്‍ ചാടാന്‍ സഹായിച്ചുവെന്ന് കരുതുന്ന അഞ്ച് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധയേമായി സസ്‌പെന്റ് ചെയ്തതായി ഡിജിപി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.