ദുബായ് നൗ ആപ്; ചെറിയ ഗതാഗത അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിനായുളള പുതിയ സേവനം സജ്ജം

ദുബായ് നൗ ആപ്; ചെറിയ ഗതാഗത അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിനായുളള പുതിയ സേവനം സജ്ജം

ദുബായ്: ചെറിയ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിനായി ഇനിമുതല്‍ ദുബായ് നൗ ആപ്പ് ഉപയോഗിക്കാം. വെഹിക്കിള്‍സ് ആന്‍റ് സെക്യൂരിറ്റി സർവ്വീസസ് വിഭാഗത്തില്‍ പുതിയ സേവനം കൂടി ചേർത്തു. ദുബായ് പോലീസുമായി സഹകരിച്ചാണ് ഇത്. 

അപകടം നടന്ന് പോലീസ് സ്ഥലത്ത് എത്തുന്നതുവരെ കാത്തിരിക്കുകയോ പോലീസ് സ്റ്റേഷനുകളില്‍ പോവുകയോ ചെയ്യുന്നതിന് പകരമായി അപകടം രജിസ്ട്രർ ചെയ്യുന്നതിന് സേവനം ഉപയോഗിക്കാം. 

ചെറിയ ഗതാഗത അപകടങ്ങള്‍ക്കാണ് ഇത് പ്രാവർത്തികമാവുക. ജനങ്ങളുടെ ദൈനം ദിന ജീവിതത്തിന്‍റെ എല്ലാ വശങ്ങളും ഉള്‍ക്കൊളളുന്നതിനായി ദുബായിലെ സുപ്രധാന സേവനങ്ങള്‍ക്കുളള ഏകജാലകമാണ് ദുബായ് നൗ.യുഎഇ പാസ് ഉപയോഗിച്ച് ദുബായ് നൗ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

ബില്ലുകൾ, മൊബൈൽ, ഡ്രൈവിംഗ്, ഹൗസിംഗ്, റെസിഡൻസി, ആരോഗ്യം, വിദ്യാഭ്യാസം, പോലീസ്, യാത്ര, ഇസ്ലാം, സംഭാവനകൾ, ജനറൽ എന്നിങ്ങനെ 12 വ്യത്യസ്ത വിഭാഗങ്ങൾക്ക് കീഴിൽ 30-ലധികം സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ദുബായ് നൗവിന് കീഴില്‍ സേവനം നല്‍കുന്നുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ആപ്ലിക്കേഷൻ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.