ന്യൂഡൽഹി: ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. രാഹുൽ ഗാന്ധിയുടെ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയുളള തർക്കത്തിനിടെയാണ് ബിജെപിയെ വിമർശിച്ച് അശോക് ഗെലോട്ട് രംഗത്തെത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോഗിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് വില. 2.5 ലക്ഷം വിലയുളള സൺഗ്ലാസുകളാണ് ബിജെപി നേതാക്കൾ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ടീ ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അശോക് ഗെലോട്ട് വിമർശിച്ചു.
ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന വൻ ജനപിന്തുണയിൽ ആശങ്കയിലാണ് ബിജെപി നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി.
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്ന ടീ ഷർട്ടിന് 41,000 രൂപയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുൽ ഗാന്ധി ടീ ഷർട്ട് ധരിച്ചിരിക്കുന്ന ഫോട്ടോയും അതിന് സമാനമായ ടീ ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും പങ്കുവച്ചായിരുന്നു ബിജെപിയുടെ വിമർശനം. രാഹുൽ ധരിക്കുന്നത് വിദേശ നിർമ്മിത ടീ ഷർട്ട് ആണെന്ന് അമിത് ഷായും ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.