ബംഗലൂരു: ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ പുതിയ വിൽപ്പനക്കാർക്ക് വൻ ഓഫറുമായി ആമസോൺ. ഫെസ്റ്റിവൽ സീസൺ ഷെഡ്യൂൾ ചെയ്യുന്നതിന്റെ ഭാഗമായി 50 ശതമാനം ഇളവാണ് കമ്പനി വിൽപ്പനക്കാർക്ക് നൽകുന്നത്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2022 വിൽപ്പന സെപ്റ്റംബർ 23-ന് ആരംഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പറയുന്നത് അനുസരിച്ച് ഒക്ടോബർ 26-ന് മുമ്പ് രജിസ്റ്റർ ചെയ്യുകയും 90 ദിവസത്തിനുള്ളിൽ ലോഞ്ച് ചെയ്യുകയും ചെയ്യുന്ന പുതിയ വിൽപ്പനക്കാർക്കാണ് ഇളവിന് അർഹതയുണ്ടാകുക.
പ്രാദേശിക സ്റ്റോറുകൾ, പരമ്പരാഗത നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ സംരംഭകർ എന്നിവർക്ക് പ്രയോജനം ചെയ്യുന്നതാണ് വരാനിരിക്കുന്ന ഫെസ്റ്റിവൽ വിൽപ്പനയെന്ന് കമ്പനി അറിയിച്ചു.
കമ്പനിയുടെ വെബ്‌സൈറ്റിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് സംബന്ധിച്ചും വിൽപ്പനക്കാർക്ക് ഇളവിന് അർഹതയുണ്ടെന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. "ആഗസ്റ്റ് 28 മുതൽ ഒക്ടോബർ 26 വരെ Amazon.in-ൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ പുതിയ വിൽപ്പനക്കാർക്കും രജിസ്ട്രേഷൻ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ആരംഭിക്കുന്നവർക്കും വിൽപ്പന ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കാൻ അർഹതയുണ്ട്" എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.