ചെന്നൈ: കിണറ്റില്‍ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 55-കാരന് ദാരുണാന്ത്യം. പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി രക്ഷപ്പെടാൻ ആകാതെ ആയിരുന്നു അന്ത്യം. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരി പട്ടണത്താണ് സംഭവം. പാമ്പ് പിടിത്തക്കാരനായ ജി.നടരാജനാണ് മരിച്ചത്.
പാമ്പിനെ കിണറ്റിൽ നിന്നും പുറത്തിറക്കുന്നതിനിടെ നടരാജന്റെ കഴുത്തില്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പുമായി നടരാജ് കിണറ്റില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റില്‍ ഒരാഴ്ചമുമ്പാണ് പത്തടി നീളമുള്ള പെരുമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറില്‍ നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയില്‍ കിണറിന്റെ മൂന്നിലൊരു ഭാഗത്തും വെള്ളമുണ്ടായിരുന്നു.
പാമ്പിനെ പുറത്തെടുക്കാനായി പാമ്പു പിടിത്തക്കാരനായ നടരാജനെ ചിന്നസ്വാമി സമീപിച്ചു. ഇതിനായി തങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നടരാജ് എത്തി ഒരു കയറ് ഉപയോഗിച്ച് കിണറ്റിലിറങ്ങി.
ഇതിനിടെ മലമ്പാമ്പ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതില്‍ നിന്ന് ഊരാന്‍ നടരാജ് ശ്രമം നടത്തിയപ്പോഴേക്കും കഴുത്തിലും പാമ്പ് വരിഞ്ഞുമുറുക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് വീണു. എന്നാല്‍ വെള്ളത്തിലെത്തിയിട്ടും പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നടരാജിനായില്ല. തുടര്‍ന്ന് ശ്വാസംമുട്ടിയാകാം മരിച്ചതെന്നാണ് പോലീസ് നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.