എലിസബത്ത് രാജ്ഞിയുടെ ആ കത്തില്‍ എന്താണ്?.. അറിയണമെങ്കില്‍ ഇനിയും 63 വര്‍ഷം കൂടി കാത്തിരിക്കണം

എലിസബത്ത് രാജ്ഞിയുടെ ആ കത്തില്‍ എന്താണ്?.. അറിയണമെങ്കില്‍ ഇനിയും 63 വര്‍ഷം കൂടി കാത്തിരിക്കണം

സിഡ്‌നി: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ സിഡ്നിയിലെ ചരിത്ര പ്രധാനമായ കെട്ടിടത്തിലെ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന, രാജ്ഞി എഴുതിയ ആ രഹസ്യ കത്തില്‍ എന്താണ് എന്ന അന്വേഷണത്തിലാണ് ചരിത്രകാരന്‍മാരും  പപ്പരാസികളും. പക്ഷേ, അതറിയണമെങ്കില്‍ ഇനിയും 63 വര്‍ഷം കൂടി കാത്തിരിക്കണം.

2085 ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാന്‍ സാധിക്കുകയുള്ളൂ. 1986 നവംബറില്‍ സിഡ്നിയിലെ ജനങ്ങള്‍ക്കായി എഴുതിയ കത്താണ് കെട്ടിടത്തിലെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ളത്. കത്തില്‍ എഴുതിയിരിക്കുന്നതിനെ പറ്റി ആര്‍ക്കും തന്നെ കാര്യമായ സൂചനയില്ല.

രാജ്ഞിയുമായി അടുത്ത ബന്ധം ഉള്ളവര്‍ക്ക് പോലും കത്തില്‍ എഴുതിയ കാര്യത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്നാണ് ഓസ്ട്രേലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെട്ടിടത്തിലെ നിലവറയിലെ രഹസ്യ അറയിലെ ചില്ലു പെട്ടിയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 2085 ല്‍ ഒരു നല്ല ദിവസം നോക്കി സിഡ്നിയിലെ ജനങ്ങളോട് ഈ കത്തിലെ സന്ദേശം കൈമാറണമെന്നാണ് സിഡ്നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി പറഞ്ഞിട്ടുള്ളത്.

എലിസബത്ത് ആര്‍ എന്നു മാത്രമാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്. 16 തവണ എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദര്‍ശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.