ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി മെട്രോ സ്റ്റേഷനുകളില്‍ പരിശോധന നടത്തി. മെട്രോ സ്റ്റേഷന്‍ പരിസരത്ത് അലക്ഷ്യമായതും ഉപേക്ഷിക്കപ്പെട്ടതുമായി സൈക്കിളുകള്‍ നീക്കം ചെയ്യുന്നതടക്കമുളള കാര്യങ്ങള്‍ക്കായാണ് 27 മെട്രോ സ്റ്റേഷനുകളില്‍ പരിശോധന നടത്തിയത്.
ദുബായ് നഗരത്തിന്‍റെയും മെട്രോയുടെയും മനോഹാരിത നിലനിർത്താന്‍ ദുബായ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പരിശോധനാക്യാംപെയിന്‍ നടത്തിയത്. മെട്രോ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ബൈക്കുകളും സൈക്കിളുകളും ഉടന്‍ തന്നെ നീക്കം ചെയ്തു.
നഗരത്തിന്‍റെയും മെട്രോയുടേയും മനോഹാരിത നിലനിർത്താന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടി. റാക്കുകളില്‍ സൈക്കിള്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കാന്‍ പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനും ആർടിഎ ലക്ഷ്യമിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.