പുണെ: പുണെയിലെ പിംപ്രിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിഡോക്ടർ മരിച്ചു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസിന്റെ ഭാര്യയുമായ ഡോ. ജെയ്ഷ (27) ആണ് മരിച്ചത്.
ഉച്ചഭക്ഷണത്തിനുശേഷം ക്ലിനിക്കിലേക്ക് പോകുമ്പോൾ ഡോ.ജെയ്ഷ സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്ക് ഇടിച്ചാണ് അപകടം. ട്രക്ക് നിർത്താതെ പോയി. മംഗളൂരു ചിറയിൽ ജോൺ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ്. സഹോദരൻ: ജെയ്. മൃതദേഹം പുണെയിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചശേഷം റോഡ് മാർഗം മംഗളൂരുവിലേക്ക് കൊണ്ടുപോയി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ അന്ത്യശുശ്രൂഷകൾക്കുശേഷം മംഗളൂരു ജേപ്പു സെയ്ന്റ് ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.
ഉച്ചഭക്ഷണത്തിനുശേഷം ക്ലിനിക്കിലേക്ക് പോകുമ്പോൾ ഡോ.ജെയ്ഷ സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്ക് ഇടിച്ചാണ് അപകടം. ട്രക്ക് നിർത്താതെ പോയി. മംഗളൂരു ചിറയിൽ ജോൺ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.