ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുളള അത്യാധുനിക തട്ടുകൃഷിയിടമായ എമിറേറ്റ്സ് ക്രോപ് വണ്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദർശിച്ചു.
സുസ്ഥിര ഉത്പാദന സംവിധാനങ്ങള്‍ പരിപോഷിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനുളള രാജ്യത്തിന്‍റെ പ്രതിബദ്ധതയാണ് അത്യാധുനിക തട്ടുകൃഷിയിടമായ എമിറേറ്റ്സ് ക്രോപ് വണ്ണെന്ന് അദ്ദേഹം പറഞ്ഞു.


ഭക്ഷ്യോത്പാദനം കൂടുതല്‍ സുസ്ഥിരമാക്കുന്നതിനായും വിതരണം ചെയ്യുന്നതിനായും യുഎഇ നടത്തുന്ന നിക്ഷേപം ഇനിയും തുടരും. യുഎഇയുടെ ലക്ഷ്യങ്ങള്‍ക്ക് അത്യാധുനിക തട്ടുകൃഷിയിടമായ എമിറേറ്റ്സ് ക്രോപ് വണ്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ദുബായ് വേള്‍ഡ് സെന്‍ററിലെ അല്‍ മക്തൂം ഇന്‍റർനാഷണല്‍ വിമാനത്താവളത്തിന് സമീപമാണ് ഹൈഡ്രോ പോണിക് ഫാം സ്ഥിതി ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.