കണ്ണീർ തോരാതെ ചിങ്ങവനം, കുഞ്ഞുമിന്‍സയ്ക്ക് അന്ത്യാജ്ഞലി

കണ്ണീർ തോരാതെ ചിങ്ങവനം, കുഞ്ഞുമിന്‍സയ്ക്ക് അന്ത്യാജ്ഞലി

ദോഹ: സ്കൂള്‍ബസില്‍ശ്വാസം മുട്ടി മരിച്ച മിന്‍സ മരിയം ജേക്കബിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. പിന്നീട് അവിടെ നിന്ന് സ്വദേശമായ കോട്ടയത്തെ ചിങ്ങവനത്തേക്ക് കൊണ്ടുപോയി. മിന്‍സയെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്.

അതിനിടെ ദുരന്തം സംഭവിച്ച അന്ന് രാവിലെ പിതാവിനൊപ്പം കളിയും ചിരിയുമായി സ്കൂളിലേക്ക് പോകുന്ന മിന്‍സയുടെ ദൃശ്യങ്ങള്‍ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി .മകള്‍ ഇനി മടങ്ങിവരില്ലെന്ന യാഥാർത്ഥ്യം ഉള്‍ക്കൊളളാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. വീടിന് സമീപം തയ്യാറാക്കിയ പ്രത്യേക കല്ലറയിലാണ് കുഞ്ഞുമിന്‍സയ്ക്ക് അന്ത്യ വിശ്രമം ഒരുക്കിയിട്ടുളളത്.

അതേസമയം സംഭവത്തില്‍ ദോഹ വക്റയിലെ സ്പ്രിംഗ് ഫീല്‍ഡ് കിന്‍റർ ഗാർട്ടന്‍അടച്ചുപൂട്ടാന്‍വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിട്ടു. സ്കൂള്‍അധികൃതരില്‍നിന്നും ഗുരുത വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്. 

സ്കൂള്‍ബസിനുളളില്‍വച്ച് മിന്‍സ ഉറങ്ങിപ്പോയത് അറിയാതെ ഡ്രൈവറും സഹായിയും ബസ് ലോക്ക് ചെയ്ത് പുറത്തേക്ക് പോവുകയായിരുന്നു. നാല് മണിക്കൂറോളം ആരുടേയും ശ്രദ്ധയില്‍പെടാതെ കുട്ടി ബസിനുളളില്‍കുടുങ്ങി. 

സ്കൂള്‍സമയം അവസാനിക്കാറായതോടെ ഡ്രൈവർ ബസിലേക്ക് തിരികെയത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ വക്ര ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥരുമായി സഹകരിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.