പത്തനംതിട്ടയില്‍ ജില്ലാ ജഡ്ജിക്ക് തെരുവ് നായുടെ കടിയേറ്റു

പത്തനംതിട്ടയില്‍ ജില്ലാ ജഡ്ജിക്ക് തെരുവ് നായുടെ കടിയേറ്റു

പത്തനംതിട്ട: രാത്രിയില്‍ നടക്കാനിറങ്ങിയ ജഡ്ജിക്ക് തെരുവുനായുടെ കടിയേറ്റു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയ്ക്കാണ് തെരുവുനായുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജങ്ഷനടുത്ത് റോഡില്‍ ബുധനാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. കാലില്‍ രണ്ടിടത്ത് കടിയേറ്റിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രതിരോധ കുത്തിവെയ്‌പെടുത്തു.

ഈ സംഭവത്തിനു ശേഷം ജനറല്‍ ആശുപത്രിക്കടുത്തുള്ള വസ്ത്ര വ്യാപാരശാലയിലെ സുരക്ഷാ ജീവനക്കാരന്‍ ചാലാപ്പള്ളി സ്വദേശി പ്രകാശ് ബാബുവിനേയും നായ കടിച്ചു. സ്ഥാപനത്തിന് മുന്നില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തിന്റേയും കാലിലാണ് കടിയേറ്റത്.

രണ്ടിടത്ത് ആഴത്തിലുള്ള മുറിവുണ്ട്. പ്രകാശിനേയും ആശുപത്രിയിലെത്തിച്ച് കുത്തിവെയ്‌പെടുത്തു. രണ്ടു പേരേയും കടിച്ച നായ്ക്കളെ കണ്ടെത്താനായിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഓമല്ലൂരില്‍ വനംവകുപ്പ് ജീവനക്കാരനേയും തെരുവ് നായ കടിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.