അബുദബി: ദില്ലിയില്‍ അടുത്തവർഷം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ യുഎഇ അതിഥി രാജ്യമാകും. 2023 സെപ്റ്റംബർ 9, 10 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കാനിരിക്കുന്നത്.
ലോകരാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയായ ജി 20 യില്‍ അടുത്ത അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ് ലഭിക്കുക. ഈ വർഷം ഡിസംബർ മുതല്‍ അടുത്തവർഷം നവംബർ വരെയാണ് കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇന്ത്യ അലങ്കരിക്കുക.
ദില്ലിയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ യുഎഇ ആയിരിക്കും അതിഥി രാജ്യമെന്ന് വിദേശ കാര്യമന്ത്രി എക് ജയശങ്കർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാകുന്നതിന്‍റെ ഭാഗമായാണ് യുഎഇയെ അതിഥി രാജ്യമായി ക്ഷണിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ജി 20 അംഗങ്ങൾ, ഒമ്പത് അതിഥി രാജ്യങ്ങൾ, മൂന്ന് അന്താരാഷ്ട്ര സംഘടനകൾ എന്നിവയ്ക്ക് പുറമേ, യുഎൻ, അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, ലോകാരോഗ്യ സംഘടന, ലോക വ്യാപാര സംഘടന, ഇന്റർനാഷണൽ ലേബർ തുടങ്ങിയ സ്ഥിരം ക്ഷണിതാക്കളും ഉച്ചകോടിയിൽ ഭാഗമാകും.
ബംഗ്ലാദേശ്, ഈജിപ്ത്, മൊറീഷ്യസ്, നെതർലൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് അതിഥിരാജ്യങ്ങളായി ഉച്ചകോടിയില്‍ എത്തുന്നത്. . യു.കെ, അമേരിക്ക, അർജന്‍റിന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണകൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യൂറോപ്യൻ യൂണിയന്‍ എന്നിവയാണ് ജി 20 യിലെ അംഗരാജ്യങ്ങള്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.