കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇടുക്കി നിവാസികളുടെ കൂടിച്ചേരലായ ഇടുക്കി അസോസിയേഷൻ കുവൈറ്റിൻ്റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 16-ന് രാവിലെ 9 മണിക്ക് ആരംഭിക്കും. "ഓണോത്സവം 2022" എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ സാൽമിയായിലെ അൽ സുമോറോഡ ഹാളിൽ വച്ചാണ് നടത്തുന്നത്. പ്രശസ്ത സീരിയൽ-സിനിമാതാരം ബിനു അടിമാലി മുഖ്യാതിഥിയായിരിക്കും.
കുട്ടികളുടെ ചിത്രരചനാ മത്സരം, അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ബിനു അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി സ്കിറ്റ്, സ്വാദിഷ്ടമായ ഓണസദ്യ എന്നിവയാണ് ഓണോത്സവത്തിലെ മുഖ്യ ആകർഷണങ്ങളെന്ന് അസോസിയേഷൻ സെക്രട്ടറി ബിജോമോൻ തോമസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.