ന്യൂഡല്‍ഹി: ഇന്ത്യന്‍ വനങ്ങളിലേക്ക് ചീറ്റപുലികളെ സ്വീകരിക്കാന്‍ പ്രത്യേക വിമാനം. ബി747 ജംബോ ജെറ്റിലാണ് ചീറ്റപുലികള്‍ ഇന്ത്യയിലെത്തുക. നമീബിയന്‍ തലസ്ഥാനമായ വിന്‍ഡ്ഹോക്കിലാണ് പ്രത്യേക വിമാനം ഇറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചീറ്റകളെ സ്വീകരിക്കും. പുലികള്‍ വരുന്ന വിമാനത്തില്‍ കടുവയുടെ മുഖചിത്രവും വരച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 17ന് എട്ട് പുലികളാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഇറങ്ങുക. വിമാനത്തില്‍ പ്രത്യേകം നിര്‍മ്മിച്ച കൂടുകളിലാണ് ഇവയെ അടയ്ക്കുന്നത്. ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റകളെ കൈമാറ്റം ചെയ്യുന്നതിനാലാണ് വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ചീറ്റപുലികളെ അവതരിപ്പിക്കുകയെന്നത് ഒരു പതിറ്റാണ്ടോളം നീണ്ട പദ്ധതിയായിരുന്നു. നിരവധി തവണ മുടങ്ങിപ്പോയ പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്.
2009ലാണ് ആദ്യമായി ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. 1947ല്‍ മഹാരാജ രാമാനുജ് പ്രതാപ് സിങ് ദേവാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റപുലിയെ വെടിവെച്ചത്. ഇതേത്തുടര്‍ന്ന് 1952ല്‍ ഇന്ത്യയില്‍ ഏഷ്യന്‍ ചീറ്റ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.