ബംഗളൂരു: കേരളത്തിൽ നിന്നും എത്തുന്ന മലയാളികളെ കർശന പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരുങ്ങി കർണാടക. ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം.
കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ കുടക് മേഖലയിലെ നിരീക്ഷണം ശക്തമാക്കുമെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
ദക്ഷിണ കന്നടയിലെ സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നിരുന്നെന്ന ആരോപണത്തെ തുടർന്നാണ് അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നത്. നിരീക്ഷണത്തിനായി കുടകിന്റെ വിവിധ ഭാഗങ്ങളിൽ 95 സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കർണാടകയിൽ കുറ്റകൃത്യം നടത്തി കേരളത്തിലേക്ക് മടങ്ങുന്നവരും കേരളത്തിൽ കുറ്റകൃത്യം നടത്തി കർണാടകയിലേക്ക് കടക്കുന്നവരും ഉണ്ടെന്നും എല്ലാവരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം അതിർത്തിയിൽ പരിശോധന ശക്തമാക്കിയാൽ പതിവായി കുടക്, മൈസൂർ, ബംഗളൂരു മേഖലയിലേക്കുള്ള യാത്ര കേരളത്തിൽ നിന്നുമുള്ള യാത്രക്കാർക്ക് ക്ലേശകരമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.