കോട്ടയം: യുവജനങ്ങൾ സമൂഹത്തിന് കരുതലും കാവലും കൂടിയാണെന്ന ബോധ്യം ഓരോ യുവജനദിനവും നമ്മെ ഓർമിപ്പിക്കുന്നു. യുവജനങ്ങൾ സഭയെയും സമൂഹത്തെയും അറിഞ്ഞ് ഐക്യത്തിന്റെ പ്രേഷിതരാകുവാൻ തയാറാണെന്നും, യുവജനദിനം എന്നാൽ ആരവങ്ങളും ആഘോഷങ്ങളും മാത്രമല്ല, യുവജനങ്ങൾ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തെ കാണാൻ സാധിക്കുന്നവരും, അയൽക്കാരൻ്റെ വിശപ്പറിയുന്നവരുമാകണം.
കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ യുവജനദിനത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളേജിലും, ബാല ഭവനിലും 3000 പേർക്ക് അന്നദാനം നടത്തി. പ്രസ്തുത പ്രവർത്തനത്തിന് പിന്തുണയും പ്രോത്സാഹനവും നൽകിയവർക്ക് സംസ്ഥാന സമിതി നന്ദി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26