കൊച്ചി
: 27 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിട നല്‍കി കോട്ടയം കുറുപ്പന്തറ ഓമല്ലര്‍ സ്വദേശി പാലക്കപ്പറമ്പില്‍ ബിനോയി ഇന്ന് നാടണയും. 1995ലാണ് ഇദ്ദേഹം സലാലയില്‍ എത്തുന്നത്. സിറോ മലബാര്‍ കള്‍ചറല്‍ അസോസിയേഷനിലേയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബിലേയും സ്ഥിരസാന്നിധ്യവും എസ്.എം.സി.എയുടെ കേന്ദ്ര ഭാരവാഹിയുമായിരുന്നു സോഷ്യല്‍ ക്ലബ് മാനേജിങ് കമ്മിറ്റി അംഗമായിരുന്ന ബിനോയി.
ഒ.ഐ.സി.സി സലാല ഭാരവാഹിയായും പ്രവര്‍ത്തിച്ചു. നിരവധി ഓണപ്പരിപാടികളില്‍ മാവേലിയായി വേഷമിട്ട ഇദ്ദേഹം മലയാളി കള്‍ക്കിടയിലെ മാവേലിയാണ്. പല മേഖലയിലും ജോലിചെയ്തിട്ടുമുണ്ട്.

ഒന്നുമില്ലായ്മയില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്തിയത് സലാലയാണ്. ഈ മണ്ണ് സത്യമുള്ളതാണെന്നും അതിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ബി നോയ് പറഞ്ഞു.
ഭാര്യ ഷൈനി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. മക്കള്‍ അഞ്ജന, ആഷിന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.