കത്തോലിക്ക മെത്രാന്മാർക്ക് ആതിഥ്യമരുളി ഷാർജ സുൽത്താൻ

കത്തോലിക്ക മെത്രാന്മാർക്ക്  ആതിഥ്യമരുളി ഷാർജ സുൽത്താൻ

ഷാർജ: കത്തോലിക്ക മെത്രാന്മാരെ ഷാർജ അല്‍ ബദീ കൊട്ടാരത്തില്‍ സ്വീകരിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. മതങ്ങളോടുള്ള ആദരവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുളള മൂല്യങ്ങളാണ് നമുക്ക് വേണ്ടതെന്ന് സുല്‍ത്താന്‍ പറഞ്ഞു. എല്ലാ മതങ്ങളെയും ജനങ്ങളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയുള്‍പ്പടെ കൂടികാഴ്ചയില്‍ വിഷയമായി. 


ഷാർജയിലും യുഎഇയിലും സേവനമനുഷ്ടിച്ച സമയത്ത് നല്‍കിയ പിന്തുണയ്ക്ക് ബിഷപ്പ് പോൾ ഹിൻഡർ നന്ദി പറഞ്ഞു. തന്‍റെ ചുമതലകൾ നിർവഹിക്കുന്നതിലും മതസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിലും പരമാവധി ശ്രമങ്ങള്‍ നടത്തുമെന്ന് ബിഷപ്പ് പോള്‍ ഹെന്‍ഡറിന് ശേഷം നിയമിതനായ ബിഷപ്പ് പോള്‍ മരിനെല്ലി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.