പൊതു വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പൊതു വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നത് തടയണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

 കെ. എം അജീർ കുട്ടി എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അതേസമയം നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താറുണ്ടെന്നും ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ റിപ്പോർട്ട് നൽകി.

ഇടവാ – കാപ്പിൽ - പരവൂർ - കൊല്ലം, കാപ്പിൽ - ഇടവാ – വർക്കല- ആറ്റിങ്ങൽ റൂട്ടുകളിൽ മിക്ക ബസുകളിലും മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കാറുണ്ടെന്ന് പരാതിക്കാരനായ കെ. എം അജീർ കുട്ടി കമ്മീഷനെ അറിയിച്ചു.

 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.