ജോഡോ യാത്രയ്ക്കിടെ പാദരക്ഷകൾ ധരിക്കാൻ പെൺകുട്ടിയെ സഹായിച്ച് രാഹുൽ ഗാന്ധി വീഡിയോ വൈറൽ

ജോഡോ യാത്രയ്ക്കിടെ പാദരക്ഷകൾ ധരിക്കാൻ പെൺകുട്ടിയെ സഹായിച്ച് രാഹുൽ ഗാന്ധി വീഡിയോ വൈറൽ

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ ആകർഷിക്കാറുണ്ട്. മുമ്പ് യാത്രയുടെ ഇടവേളയിൽ വഴിയരികിലെ ഹോട്ടലിൽ ഇരുന്ന് ചായ ആസ്വദിക്കുന്ന രാഹുലിന്റെ ഫോട്ടോ വൈറൽ ആയിരുന്നു.

ഇപ്പോൾ ഇതാ യാത്രയ്ക്കിടെ പാദരക്ഷകൾ ഇടാൻ ഒരു കുട്ടിയെ സഹായിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയുടെ അടിയിൽ നിരവധി പേരാണ് രാഹുൽ ഗാന്ധിയുടെ പ്രവർത്തിയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

 “ലാളിത്യവും സ്‌നേഹവും. രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഇവ രണ്ടും ആവശ്യമാണ്,” ഡിസൂസ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ക്ലിപ്പിൽ രമേശ് ചെന്നിത്തല, മുരളീധരൻ അടക്കമുള്ള പാർട്ടി പ്രവർത്തകരെയും നേതാക്കളെയും രാഹുലിനൊപ്പം കാണാം. വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ആയിരക്കണക്കിന് കാഴ്ചകളും ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.