തിരുവനന്തപുരം: പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. പ്രവേശന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULT എന്ന ലിങ്കിലൂടെ പരിശോധിക്കാം ഇന്നും നാളെയും ആയാണ് പ്രവേശനം.
മാറ്റം അനുസരിച്ചുള്ള പ്രവേശനത്തിന് ശേഷം സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള നിർദ്ദേശങ്ങളും 22ന് രാവിലെ ഒമ്പതിന് പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സ്കൂൾമാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് ആദ്യ പ്രവേശനം നേടിയ സ്കൂളുകളിൽ അടച്ച ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ തിരികെ കിട്ടാൻ അപേക്ഷിക്കാം. പുതിയതായി പ്രവേശനം നേടുന്ന സ്കൂളുകളിൽ ഇവ അടയ്ക്കണം. ഫീസ് ആദ്യ സ്കൂളിൽ അടച്ചത് മതിയാകും. ഇതിന്റെ രസീത് പുതിയ സ്കൂളിലെ പ്രിൻസിപ്പൽ വാങ്ങി സൂക്ഷിക്കണം. അധിക ഫീസ് തുക മാത്രം വിദ്യാർത്ഥിയിൽ നിന്ന് ഈടാക്കാം. കോമ്പിനേഷൻ മാറ്റം ലഭിച്ചവരും അധിക ഫീസ് ഉണ്ടെങ്കിൽ മാത്രം അടച്ചാൽ മതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.