മണ്ണെണ്ണ വില താങ്ങാനാകുന്നില്ല; രാഹുല്‍ ഗാന്ധിയോട് പ്രതിസന്ധികള്‍ വിവരിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ണെണ്ണ വില താങ്ങാനാകുന്നില്ല; രാഹുല്‍ ഗാന്ധിയോട് പ്രതിസന്ധികള്‍ വിവരിച്ച് മത്സ്യത്തൊഴിലാളികള്‍

കൊല്ലം: മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയോട് പങ്കുവെച്ച് മത്സ്യത്തൊഴിലാളികള്‍. 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണയുടെ വില ഇപ്പോള്‍ 140 രൂപയ്ക്കും മുകളിലാണ്. ഈ വിലക്കയറ്റം സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് താങ്ങാനാകുന്നതല്ല . ഇക്കാരണത്താല്‍ പലപ്പോഴും ജോലിക്കു പോലും പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

മറ്റൊരു പ്രശ്‌നം വന്‍ കപ്പലുകള്‍ മത്സ്യബന്ധനത്തിന് എത്തുന്നതിനാല്‍ ചെറു വള്ളങ്ങള്‍ക്ക് മത്സ്യം വേണ്ടത്ര കിട്ടുന്നില്ലെന്നതാണ്. മത്സ്യത്തൊഴിലാളി മേഖലയിലെ യുവ ജനങ്ങളുടെ തൊഴിലില്ലായ്മ ആണ് മറ്റൊരു പ്രശ്‌നം. എല്ലാം വിശദമായി കേട്ട രാഹുല്‍ അവരില്‍ നിന്ന് നിവേദനം സ്വീകരിച്ചു. യു.പി.എ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി 72000 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇപ്പോഴാകട്ടെ സബ്‌സിഡി അനര്‍ഹര്‍ കൊണ്ടു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് ഏഴിന് കാണിച്ചികുളങ്ങരയില്‍ സമാപിക്കും. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.