നാലര വര്‍ഷത്തിനിടെ കേരളത്തിലെത്തിയത് 42 കോടിയുടെ എം.ഡി.എം.എയെന്ന് എക്‌സൈസ്

നാലര വര്‍ഷത്തിനിടെ കേരളത്തിലെത്തിയത് 42 കോടിയുടെ എം.ഡി.എം.എയെന്ന് എക്‌സൈസ്

ആലപ്പുഴ: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ കേരളത്തിലെത്തിയത് 42 കോടിയുടെ എം.ഡി.എം.എ യെന്ന് എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട കേസുകളും അടുത്തിടെ വർധിച്ചിട്ടുണ്ട്. ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളാണ് കേരളത്തിലേക്ക് എത്തുന്ന എംഡിഎംഎ യുടെ പ്രധാന ഉറവിടങ്ങൾ. പൊടി ക്രിസ്റ്റൽ രൂപങ്ങളിൽ ലഭിക്കുന്നതിനാൽ അതീവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ മറ്റു ലഹരി പദാർത്ഥങ്ങളെ അപേക്ഷിച്ച് ഇത് പ്രിയപ്പെട്ടതാകുന്നുവെന്ന് എക്സൈസ് അധികൃതർ പറയുന്നു.

മുമ്പ് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തായിരുന്നു വിപണനമെങ്കിൽ ഇപ്പോൾ ഹൈദരാബാദും ബംഗളൂരുവും അടക്കം വൻ നഗരങ്ങളിൽ രഹസ്യ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മെത്തലിൻ ഡയോക്സി മെത്താംഫിറ്റമീൻ (എംഡിഎംഎ) ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന മയക്കുമരുന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.