ആലപ്പുഴ: പുന്നമട കായലിൽ ചുണ്ടൻ വള്ളം തുഴഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്താനായി പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ എത്തിയപ്പോഴാണ് രാഹുൽ ചുണ്ടൻ വള്ളം തുഴഞ്ഞത്.
കായലിന്റെ ഇരുവശവും നിന്നവരുടെ ആർപ്പുവിളികൾക്കും ആരവങ്ങൾക്കും ഇടയിലായിരുന്നു രാഹുലിന്റെ തുഴച്ചിൽ. മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു. ദേശീയ പദയാത്രികരും രാഹുലിനൊപ്പം മറ്റു വള്ളങ്ങളിൽ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ചുണ്ടൻ വള്ള യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
വാടയ്ക്കൽ മൽസ്യഗന്ധി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായുള്ള ചർച്ചയോടെയാണ് ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ മൂന്നാം ദിന പര്യടനത്തിന് തുടക്കമായത്.
മണ്ണെണ്ണ വില വർധന, മത്സ്യലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മൽസ്യത്തൊഴിലാളികൾ രാഹുലിന് മുന്നിൽ ഉന്നയിച്ചു. തുടർന്ന് ടൂറിസം, ഹൗസ് ബോട്ട് രംഗത്തുള്ളവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ യുഡിഎഫ് ഈ വിഷയങ്ങൾ ഏറ്റെടുക്കുമെന്ന് രാഹുൽ ഉറപ്പ് നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.