ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിസിന്റെ ബെഞ്ചില്‍ നാലാമതായാണ് കേസ് ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

അതേസമയം ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭരണഘടനാ ബഞ്ച് ഇന്നുള്ളതിനാല്‍ കേസ് പരിഗണനയ്ക്ക് വരുന്നത് സംശയമാണ്. പ്രതിപ്പട്ടികയില്‍ തുടരാന്‍ വിചാരണ കോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ചവര്‍ നല്‍കിയ അപ്പീലുകളും വി.എം സുധീരന്‍ നല്‍കിയ ഹര്‍ജിയും ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.