സിദ്ദിഖ് കാപ്പന്‍ അഴിക്കുള്ളില്‍ തന്നെ; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നിഷേധിച്ച് ലക്നൗ കോടതി

സിദ്ദിഖ് കാപ്പന്‍ അഴിക്കുള്ളില്‍ തന്നെ; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നിഷേധിച്ച് ലക്നൗ കോടതി

ലക്നൗ: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച് ലക്നൗ കോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

സിദ്ദിഖ് കാപ്പനെ പോപ്പുലര്‍ ഫ്രണ്ടുകാരനായി ചിത്രീകരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് കാപ്പന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഹത്രാസിലേക്കുള്ള യാത്രയില്‍ കാപ്പന്റെ അക്കൗണ്ടിലേക്ക് പണം ഒന്നും വന്നിട്ടില്ല. അദ്ദേഹം തന്റെ അക്കൗണ്ടില്‍ സ്വയം നിക്ഷേപിച്ച പണമാണ് അത് എന്നുമാണ് അഭിഭാഷകന്‍ പറയുന്നത്. ഇഡി മറുപടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 23ന് കേസില്‍ വാദം തുടരും.

കാപ്പന്റെ അക്കൗണ്ടിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം വന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.