സൗദി സന്ദർശനം പൂർത്തിയാക്കി പീയൂഷ് ഗോയല്‍ മടങ്ങി

സൗദി സന്ദർശനം പൂർത്തിയാക്കി പീയൂഷ് ഗോയല്‍ മടങ്ങി

റിയാദ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പീയൂഷ് ഗോയല്‍ സന്ദർശനം പൂർത്തിയാക്കി മടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര വാണിജ്യ നിക്ഷേപ മേഖലകളില്‍ പുതിയ സാധ്യതകള്‍ മന്ത്രിയുടെ സന്ദർശനത്തില്‍ ചർച്ചയായി.

ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന സാമ്പത്തിക നിക്ഷേപ സമിതിയുടെ മന്ത്രിതലയോഗത്തില്‍ പങ്കെടുക്കാനായാണ് മന്ത്രി സൗദി അറേബ്യയിലെത്തിയത്.

സൗദി ഊർജ്ജമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും മന്ത്രി പീയൂഷ് ഗോയലും കൂടികാഴ്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ പദ്ധതികളെ കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചുവെന്നാണ് വിവരം. ഊര്‍ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊജ്ജം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

ഞായറാഴ്ചയാണ് മന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തിയത്. തുടര്‍ന്ന് സൗദി വാണിജ്യമന്ത്രി മാജിദ് അല്‍ഖസബി, റോയല്‍ കമ്മീഷന്‍ ഓഫ് ജുബൈല്‍ ആന്‍ഡ് യാമ്പു പ്രസിഡന്‍റ് ഖാലിദ് അല്‍സാലിം എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉല്‍സവ് കാമ്പയിന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

വ്യവസായ പ്രമുഖരുടെ യോഗത്തിലും മന്ത്രി സംബന്ധിച്ചു വ്യാപാര നിക്ഷേപ രംഗത്തെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.